Communication/ml

From MediaWiki.org
Jump to: navigation, search
MediaWiki Flower
മീഡിയവിക്കിയുടെ അടിസ്ഥാന പ്രവേശകം

ഉള്ളടക്കം


മറ്റെല്ലാ മേഖലകളും

  • ഇടതുവശത്തെ ഗമനം കാണുക

മീഡിയവിക്കി ഉപയോക്താക്കളുമായി ബന്ധപ്പെടാനും പെട്ടെന്ന് സഹായം ലഭിക്കുവാനും ധാരാളം വഴികളുണ്ട്. ശുപാര്‍ശ ചെയ്യുന്ന സാദ്ധ്യതള്‍ താഴെ കൊടുത്തിരിക്കുന്നു.

സല്ലാപം

#mediawiki തത്സമയസംവാദങ്ങള്‍ക്കായുള്ള, എല്ലാസമയവും പ്രവര്‍ത്തിക്കുന്ന irc.freenode.net-ലുള്ള ഐ.ആര്‍.സി. ചാനലാണ്.

  • ദയവായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനു മുന്‍പ് സ്ഥിരം ചോദ്യങ്ങള്‍ വായിക്കുക.
  • താങ്കളുടെ പ്രശ്നം പെട്ടെന്ന് പ്രതിപാദിച്ചതിനു ശേഷം പ്രതികരണത്തിനായി കാത്തിരിക്കുക. "ഇവിടെ ആരെങ്കിലും ഉണ്ടോ", "ആരെങ്കിലും എന്നെ സഹായിക്കുമോ" തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കരുത്. ഐ.ആര്‍.സി.യില്‍ വിവിധ ജോലികള്‍ ചെയ്യാന്‍ കൂട്ടാളിയെ അനുവധിക്കുന്ന സാമാന്യ മര്യാദയാണിത്.
  • പ്രാഥമിക പ്രതികരണത്തിന് കുറച്ച് സമയമെടുക്കുമെന്ന് പ്രതീക്ഷിക്കുക, പ്രത്യേകിച്ച് തിരക്ക് കുറഞ്ഞ സമയങ്ങളില്‍. കൂടാതെ താങ്കളെ സഹായിക്കുന്ന സന്നദ്ധസേവകരോടുള്ള മര്യാദയനുസരിച്ച്, അവരുടെ ചോദ്യങ്ങള്‍ക്ക് പെട്ടെന്ന് ഉത്തരം നല്‍കുവാന്‍ ശ്രമിക്കുക.

താങ്കള്‍ക്ക് ഉത്തരം ലഭിച്ചില്ലെങ്കില്‍, ഇത് ചിലപ്പോള്‍ താഴെ പറയുന്ന കാരണങ്ങള്‍ കൊണ്ടായേക്കാം:

  • താങ്കള്‍ തെരെഞ്ഞെടുത്ത ദിവസം ആ സമയത്ത് ആരും തന്നെ ചുറ്റുവട്ടത്തില്ല. ചാനല്‍ സാമാന്യം നിശബ്ദമാണെങ്കില്‍, പിന്നീട് വീണ്ടും വരിക.
  • താങ്കളുടെ ചോദ്യത്തിന് ആര്‍ക്കും മറുപടി അറിയില്ല, അല്ലെങ്കില്‍ അവയ്ക്ക് ഉത്തരം നല്‍കുവാന്‍ കൂടുതല്‍ അദ്ധ്വാനം ആവശ്യമാണ്.
  • സ്ഥിരംചോദ്യങ്ങള്‍ അല്ലെങ്കില്‍ കൈപുസ്തകത്തിലുള്ളഒരു ചോദ്യമാണ് താങ്കള്‍ ചോദിക്കുന്നത്, അവ താങ്കള്‍ സ്വയം കണ്ടെത്തുന്നതാണ് നല്ലതെന്ന് ചാനലിലുള്ള സന്നദ്ധസേവകര്‍ കരുതുന്നു.

യുക്തമായ മീഡിയവിക്കി സജ്ജീകരണം (ഇന്റലേഷന്‍) സംബന്ധിച്ച സംശയങ്ങള്‍ക്ക് ഐ.ആര്‍.സി-യില്‍ സാമാന്യം നന്നായി പരിഹാരം ലഭ്യമാകാറുണ്ട്, പ്രശ്നം വേര്‍തിരിച്ചെടുക്കുവാന്‍ പലപ്പോഴും അങ്ങോട്ടു മിങ്ങോട്ടുമുള്ള സംഭാഷണം ആവശ്യമാണ്, എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ പലപ്പോഴും മെയിലിങ്ങ് ലിസ്റ്റുകളില്‍ നടത്തുന്നത് മുഷിപ്പുളവാക്കാറുണ്ട്.

മെയിലിങ്ങ് ലിസ്റ്റുകള്‍

സമ്പര്‍ക്കം ലഭ്യമാകുവാന്‍!
  • mediawiki-l (അല്ലെങ്കില്‍ ജിമേന്‍ വഴി) (അല്ലെങ്കില്‍ താങ്കളുടെ ന്യൂസ്‌റീഡര്‍ വഴി) ഇത് സഹായം ആവശ്യപ്പെടാവുന്നതും, തിരക്കേറിയതുമായ ഒരു മെയിലിങ്ങ് ലിസ്റ്റാണ്.
  • wikitech-l (അല്ലെങ്കില്‍ ജിമേന്‍ വഴി) (അല്ലെങ്കില്‍ താങ്കളുടെ ന്യൂസ്‌റീഡര്‍ വഴി) വിക്കികളുടെ സോഫ്റ്റ്‌വെയര്‍ വികസനത്തിനു വേണ്ടി ധാരാളം സംവാദങ്ങള്‍ നടക്കുന്ന ഒരു മെയിലിങ്ങ് ലിസ്റ്റാണിത്, പ്രത്യേകിച്ചും വിക്കിമീഡിയയുമായി (മീഡിയവിക്കി മാത്രമല്ല) ബന്ധപ്പെട്ടവ.
  • mediawiki-announce (അല്ലെങ്കില്‍ ജിമേന്‍ വഴി) (അല്ലെങ്കില്‍ താങ്കളുടെ ന്യൂസ്‌റീഡര്‍ വഴി) മീഡിയവിക്കി പ്രകാശനങ്ങള്‍, സുരക്ഷിതത്വ നവീകരണങ്ങള്‍ തുടങ്ങിയവയുടെ അറിയിപ്പുകള്‍ക്കായുള്ള തിരക്കു കുറഞ്ഞ മെയിലിങ്ങ് ലിസ്റ്റാണിത് (ഈ ലിസ്റ്റില്‍ വരുന്ന എല്ലാ സന്ദേശങ്ങളും mediawiki-l എന്ന ലിസ്റ്റിലിലും ലഭ്യമാണ്).

മെയിലിങ്ങ് ലിസ്റ്റില്‍ മുന്‍പ് ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ കാണുവാന്‍ നിലവറയില്‍ തിരയാവുന്ന വിധത്തില്‍ മിക്ക തിരച്ചില്‍ യന്ത്രങ്ങളും ക്രമീകരിക്കാവുന്നതാണ്. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.

  • ഗൂഗിള്‍ ഉപയോഗിച്ച് lists.wikimedia.org-ല്‍ തിരയുവാന്‍ ഗൂഗിള്‍
  • യഹൂ ഉപയോഗിച്ച് search text എന്ന വാചകം lists.wikimedia.org-ല്‍ തിരയുവാന്‍ യാഹൂ!

ഈ മൂന്ന് ലിസ്റ്റുകളും ജിമേന്‍ വഴിയും ലഭ്യമാണ്, ഇതില്‍ ന്യൂസ്ഗ്രൂപ്പ്, വിവിധതരത്തിലുള്ള വെബ്ബ്-അടിസ്ഥാനമാക്കിയുള്ള ഘടനകള്‍, സ്വന്തമായ നിലവറ, നിലവറയില്‍ തിരച്ചില്‍ തുടങ്ങിയ സേവനം ലഭ്യമാണ്.

വെബ്സൈറ്റുകള്‍

  • വിക്കിമീഡിയയുടെ മെറ്റാ-വിക്കി ഈ സൈറ്റ് ആരംഭിക്കുന്നതിനു മുന്‍പ്, രേഖകള്‍ കൈകാര്യം ചെയ്തിരുന്നതും നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്ന സ്ഥലമാണിത്. ഇപ്പോഴുമവിടെ ഇവിടേക്ക് മാറ്റേണ്ടതായ അനവധി ഉള്ളടക്കം നിലവിലുണ്ട്.
  • മീഡിയസില്ല ബഗ്ഗുകളുള്‍ രേഖപ്പെടുത്തുവാനും പുതിയ ഭാവഭേദങ്ങള്‍ക്ക് അപേക്ഷിക്കുവാനുമുള്ള സ്ഥലം.

ചര്‍ച്ചാവേദികള്‍

മീഡിയവിക്കി സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച സഹായങ്ങള്‍ക്ക്

നിലവില്‍ ഒരു "ഔദ്യോഗിക" ചര്‍ച്ചാവേദിയും നിലവിലില്ല, എങ്കിലും ചില സ്വകാര്യ വേദികള്‍ നിലവിലുണ്ട്, ഉദാഹരണത്തിന് mwusers.com.

കൂടാതെ താങ്കള്‍ക്ക് സഹായമേശയില്‍ പിന്തുണ ആവശ്യപ്പെടാവുന്നതാണ്, എന്നിരുന്നാലും ഈ താളില്‍ പറഞ്ഞിരിക്കുന്ന മറ്റു സഹായ സ്രോതസ്സുകളെ അപേക്ഷിച്ച് പതിവുകുറഞ്ഞ ഒരു രീതിയാണിത്.

ഈ വെബ്സൈറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍

മീഡിയവിക്കിയുടെ MediaWiki.org എന്ന വെബ്സൈറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍

  • ചര്‍ച്ചാവേദി വെബ്സൈറ്റിനെ കുറിച്ചുള്ള പൊതുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍.
  • സമകാലികം നയങ്ങളും സൈറ്റിനെ സംബന്ധിക്കുന്ന കൂടുതല്‍ വിഷയങ്ങളും.
ഭാഷ: English  • Català • Česky • Deutsch • Español • Suomi • Français • Magyar • Bahasa Indonesia • Italiano • 日本語 • മലയാളം • Nederlands • Occitan • Polski • Português • Português do Brasil • Русский • ไทย • Українська • Tiếng Việt • 粵語 • 中文 • ‪中文(繁體)‬
Personal tools
Namespaces
Variants
Actions
Site
Support
Download
Development
Communication
Print/export
Toolbox