കേരളത്തിലെ ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ 1991 - 2018 കാലയളവിൽ പത്ത് വയസ് മുതൽ അമ്പത് വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് നിയമപരമായി പ്രവേശനവിലക്ക് നിലനിന്നിരുന്നു. കേരള ഹൈക്കോടതി 1991 ഏപ്രിൽ 5-ന് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനമായി നിലവിൽ വന്ന വിലക്ക് വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി എടുത്തുകളഞ്ഞു. സ്ത്രീപ്രവേശം വിലക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവയ്ക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. ഈ വിധി ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനും അനവധി ഹർത്താലുകൾക്കും വഴിവെച്ചു. ഏതാനും സ്ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധിയിലെത്താൻ ആദ്യം സാധിച്ചിരുന്നില്ല. ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ 2019 ജനുവരി 2-ന് ശബരിമല സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, സുപ്രീം കോടതി വിധിക്കുശേഷം ആദ്യമായി നടന്ന യുവതികളുടെ ശബരിമലപ്രവേശം.
രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. മറ്റു പ്രാണിനിരകളിൽനിന്നും വേറിട്ടുനിൽക്കുന്നതും ട്രയാസ്സിക് കാലം മുതൽ നിലനിൽക്കുന്നതുമാണ് ഇവയുടെ ക്ലാഡായ ഒഡോനേറ്റ. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ആറു കാലുകളുണ്ടെങ്കിലും നടക്കുവാൻ ഇവയ്ക്കു സാധിക്കില്ല. മാംസഭുക്കുകളായ ഇവ സാധാരണയായി കൊതുകുകൾ, ഈച്ച, കായീച്ച, കണ്ണീച്ച പോലെയുള്ള ചെറുപ്രാണികൾ, തേനീച്ച, ശലഭങ്ങൾ എന്നിവയേയും ആഹാരമാക്കുന്നു. തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാൽ ഇവയെ തടാകങ്ങൾ, കുളങ്ങൾ, കായലുകൾ, നീർച്ചാലുകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിലാണ് പൊതുവായി കണ്ടുവരുന്നത്. പ്രാദേശികമായ മേധാവിത്വം കാണിക്കുന്ന ഒരു ജീവിവർഗ്ഗമാണ് തുമ്പികൾ. ഇത് കൂടുതലായി പ്രകടിപ്പിക്കുന്ന ആൺതുമ്പികൾ മറ്റ് ആൺതുമ്പികളെ തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് പ്രവേശിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുള്ള 193 ഇനം തുമ്പികളിൽ 74 തദ്ദേശീയ ഇനങ്ങളുണ്ട്. 165 ഇനം തുമ്പികൾ കേരളത്തിൽ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
ലോക ഹെൽത്ത് അസംബ്ലി 1948-ൽ നൽകിയ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണു ആരോഗ്യം. ലോക വികസന റിപ്പോർട്ട് (2012) കണ്ടെത്തിയത് പ്രകാരം ഒരു വ്യക്തി സമൂഹത്തിൽ അർഹതപ്പെട്ട സ്ഥാനത്ത് എത്തുന്നതിനെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളിൽ ഒന്നാണ് ആരോഗ്യം. വിദ്യാഭ്യാസം തൊഴിൽ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ ലിംഗനീതി ഉറപ്പുവരുത്തുന്നതിൽ മുന്നേറാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ് ജെന്ഡറുകൾക്കും ഇടയിൽ ഇന്നും ആരോഗ്യത്തിലെ ലിംഗ അസമത്വം നിലനിൽക്കുന്നു. പുരുഷനും സ്ത്രീയും ലൈംഗിക ന്യൂനപക്ഷങ്ങളും ആരോഗ്യ കാര്യങ്ങളിൽ അസമത്വം അനുഭവിക്കുന്നുണ്ടെങ്കിലും, സ്ത്രീകളും പെൺകുട്ടികളും ട്രാൻസ് ജെൻഡറുകളുമാണ് ഭൂരിഭാഗം ആരോഗ്യപരമായ അസമത്വങ്ങളുടെയും ഇര. സാംസ്കാരികവും ആചാരപരവുമായ കാരണങ്ങൾ കൊണ്ട് സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും അപമാനകരമായ പെരുമാറ്റത്തിനും പീഡനത്തിനും ഇരയാകാൻ സാദ്ധ്യത കൂടുതലാണ്. ഇത് മൂലം രോഗവും അകാലത്തിലുള്ള മരണവും സ്ത്രീകളിലും ട്രാൻസ് ജെൻഡറുകളിലും സാധാരണമാണ്. വിദ്യാഭ്യാസം, കൂലി കിട്ടുന്ന തൊഴിൽ തുടങ്ങി മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ തേടുന്നതിന് സഹായിക്കുന്ന അവസരങ്ങൾ നേടുന്ന കാര്യത്തിലും സ്ത്രീകളും ട്രാൻസ് ജെൻഡറുകളും വിവേചനം അനുഭവിക്കുന്നു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പോലെയുള്ള കോഴ്സുകളിൽ ലിംഗ അസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെപ്പറ്റി ആഴത്തിൽ പഠിപ്പിക്കുന്നുണ്ട്.
ഇംഗ്ലീഷുകാരനായ പ്രകൃതി തത്ത്വജ്ഞാനിയും ശിൽപിയുമായ റോബർട്ട് ഹുക്ക് സസ്യകോശമുൾപ്പെടെ നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയ ശാസ്ത്രപ്രതിഭയാണ്. >>>
തൈറോയ്ഡ് ഗ്രന്ഥിയിലെ പാരാഫോളിക്കുലാർ കോശങ്ങളിൽ ഉൽപാദിപ്പിക്കപ്പെന്ന ഹോർമോണാണ് കാൽസിടോണിൻ. >>>
പൂക്കളുടെ ഉപയോഗമോ ക്രമീകരണമോ വഴി നടത്തുന്ന ഗൂഢഭാഷയിലൂടെയുള്ള ആശയവിനിമയമാണ് ഫ്ലോറിയോഗ്രാഫി അഥവാ പുഷ്പങ്ങളുടെ ഭാഷ. >>>
ഫെമിനിസ്റ്റ് കലാകാരിയും കലാവിമർശകയും ആക്റ്റിവിസ്റ്റുമായ മോണിക്ക മേയർ കൊച്ചി-മുസിരിസ് ബിനാലെയിൽ ദി ക്ലോത്ത്സ്ലൈൻ എന്ന പ്രതിഷ്ഠാപനം അവതരിപ്പിച്ചു. >>>
ഇന്ത്യൻ നാടോടി ഗായികയായ മാലിനി അവസ്തി ബനാരസ് ഘരാനയിലെ ഗിരിജാദേവിയുടെ ശിഷ്യയാണ്. >>>
ഇന്ത്യൻ സാമൂഹ്യപ്രവർത്തകയും ഭിഷഗ്വരയുമായിരുന്ന ഡോ. സവിത അംബേദ്കർ അനുയായികൾക്കിടയിൽ മായിസാഹെബ് എന്നറിയപ്പെടുന്നു. >>>
കർണ്ണാടകയിലെ ചിത്രദുർഗ കോട്ട വേദാവതി നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. >>>
നിയോ ക്ലാസിസിസ്റ്റ് കാലഘട്ടത്തിന്റെ അവസാനകാലത്തെ ചിത്രകാരനായ ജോൺ വില്യം ഗോഡ്വാഡ് "എനിക്കും പികാസോയ്ക്കും ഒരുമിച്ച് നിലനിൽക്കാൻ തക്ക വലിപ്പം ഈ ലോകത്തിനില്ല" എന്ന കുറിപ്പെഴുതി ആത്മഹത്യ ചെയ്തു. >>>
വെസ്റ്റ് നൈൽ പനിക്ക് കാരണമാകുന്ന വെസ്റ്റ് നൈൽ വൈറസ് ഒരു ആർ.എൻ.എ. വൈറസ് ആണ്. >>>
19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അമേരിക്കൻ ഐക്യനാടുകളിൽ സജീവയായിരുന്ന സസ്യശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്നു ആലീസ് ലൗൺസ്ബെറി. >>>
നിലത്തൻ കുടുംബത്തിൽപ്പെടുന്ന സൂചിത്തുമ്പിയായ നാട്ടുപൂത്താലി സാധാരണമായി താഴ്ന്ന പ്രദേശങ്ങളിലും അപൂർവ്വമായി കാടുകളിലും കാണപ്പെടുന്നു. ആൺതുമ്പികളുടെ ശരീരം ആകാശനീലയിൽ കറുപ്പുവരകളോടുകൂടിയതും പെൺതുമ്പികളുടേത് നേർത്ത പച്ചയും തവിട്ടും കലർന്നതിൽ കറുത്തവരകളോടുകൂടിയതുമാണ്. ഇന്ത്യ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ചൈന, ജപ്പാൻ, മലേഷ്യ, മ്യാന്മാർ, ശ്രീലങ്ക, തായ്ലന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ചെറിയ കൂട്ടങ്ങളായ് വസിക്കുന്ന ഇവയുടെ ആൺതുമ്പികൾ തമ്മിൽ അധീനപ്രദേശങ്ങൾക്കായി തർക്കങ്ങളുണ്ടാക്കാറുണ്ട്.
1954 - ഗമാൽ അബ്ദൽ നാസർ ഈജിപ്തിലെ ഭരണം പിടിച്ചെടുത്തു.
1980 - റിപ്പബ്ലിക്ക് ഓഫ് സിംബാബ്വേ നിലവിൽ വന്നു. റൊഡേഷ്യ എന്ന പേരിലായിരുന്നു ഈ രാജ്യം മുൻപ് അറിയപ്പെട്ടിരുന്നത്. കനാൻ ബനാന, രാജ്യത്തിന്റെ ആദ്യ പ്രസിഡണ്ടായി.
1983 - ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ അമേരിക്കൻ എംബസി ഒരു ചാവേർ, ബോംബിട്ടു തകർത്തു. 63 പേർ മരിച്ചു.
1993 - പാകിസ്താൻ പ്രസിഡണ്ട്, ഗുലാം ഇഷ്ക് ഖാൻ, ദേശീയ അസ്സംബ്ലിയും കാബിനറ്റും പിരിച്ചു വിട്ടു.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 63,272 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.